മുസ്‌ലിംകള്‍ ഏറ്റവും സന്തോഷമുള്ളവര്‍, കാരണം ഏകദൈവ വിശ്വാസം; നിരാശര്‍ യുക്തിവാദികളെന്നും പഠനം
ബെര്‍ലിന്‍: ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ജനത മുസ്‌ലിംകള്‍ ആണെന്ന് ജര്‍മനിയിലെ മാന്‍ഹേം യൂനിവേഴ്‌സിറ്റിയുടെ പഠനം.
ഏകദൈവത്തിലുള്ള മുസ്‌ലിംകളുടെ വിശ്വാസമാണ് അവരുടെ സന്തോഷ ജീവിതത്തിന്റെ പ്രധാന കാരണമെന്നും പഠനത്തില്‍ പറയുന്നു. എല്ലാത്തിലും അന്തര്‍ലീനമായി കിടക്കുന്ന ഒരുദൈവികമായ തത്വത്തില്‍ വിശ്വസിക്കുന്നവര്‍ അവരുടെ എല്ലാ കാര്യങ്ങളും ആ ശക്തിയില്‍ ഭരമേല്‍പ്പിക്കും. ലോകത്തിലെ എല്ലാ സൃഷ്ടികളുടെയും ഉറവിടം ഒന്നുതന്നെയാണെന്നു വിശ്വസിക്കുന്നവരുടെ ജീവിതം മറ്റുള്ളവരുടെതിനെക്കാള്‍ കൂടുതല്‍ സംതൃപ്തിതമായിരിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി.
ജര്‍മനിയില്‍ വസിക്കുന്ന വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരും യുക്തിവാദികളുമായ 67,562 പേരുമായി സംസാരിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഞ്ചരശതമാനം മുസ്‌ലിംകളാണ് ജര്‍മനിയിലുള്ളത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളല്ലാത്തവരിലാണ് പഠനം നടത്തിയത്. തങ്ങളെക്കാള്‍ എത്രയോ വലിയ ശക്തിയുമായി മുസ്‌ലിംകള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായി പഠനത്തില്‍ വ്യക്തമായി. സൈക്കോളജി ഓഫ് സ്പിരിച്വാലിറ്റി ആന്‍ഡ് റിലീജ്യന്‍ എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുസ്‌ലിംകള്‍ കഴിഞ്ഞാല്‍ പിന്നീട് കൂടുതല്‍ സന്തോഷവാന്‍മാര്‍ ക്രൈസ്തവവിശ്വാസികളാണ്. ബുദ്ധിസ്റ്റുകള്‍, ഹിന്ദുക്കള്‍ എന്നീ മതവിഭാഗങ്ങളാണ് പിന്നീട് കൂടുതല്‍ സന്തോഷവാന്‍മാരെന്നും പഠനം പറയുന്നു. എന്നാല്‍, ഒട്ടും സന്തോഷവാന്‍മാരല്ലാത്തത്, ഒരു ശക്തിയിലും വിശ്വസിക്കാത്ത യുക്തിവാദികളാണെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
2016ലെ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ അങ്ങേയറ്റം മതവിശ്വാസം പുലര്‍ത്തുന്നവര്‍ കൂടുതല്‍ സന്തോഷവാന്‍മാരാണെന്നു കണ്ടെത്തിയിരുന്നു. ആത്മീയത, അത് ഏതുമതവിഭാഗത്തിലായാലും ജീവിതസന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തുകയുണ്ടായി.
Muslims have the highest life satisfaction: Study
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."