കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചു. നേതാക്കളുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങാതെ, തീരുമാനത്തില്‍ ഉറച്ചുനിന്ന രാഹുല്‍ ട്വിറ്ററിലൂടെയാണ് രാജിക്കത്ത് പുറത്തുവിട്ടത്.
2019 പൊതുതെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് രാജിക്കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കല്‍ നമ്മുടെ പാര്‍ട്ടിയുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. ഇതാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് ഞാന്‍ രാജിവയ്ക്കാനുള്ള കാരണം.
പാര്‍ട്ടിയുടെ പുനര്‍നിര്‍മിക്കാന്‍ കഠിനമായ തീരുമാനങ്ങള്‍ വേണ്ടിവരും. 2019 തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പലരും ഉത്തരവാദികളാണ്. എന്നാല്‍ മറ്റുള്ളവരുടെ മേല്‍ മാത്രം ചാരി താന്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നത് നീതീകരിക്കാനാവില്ല.
പുതിയ അധ്യക്ഷന്‍ ആര്?
പല സഹപ്രവര്‍ത്തകരും പുതിയ അധ്യക്ഷനെ നാമനിര്‍ദേശം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ഒരാള്‍ വരല്‍ പ്രധാനമാണെങ്കിലും, ഞാന്‍ അത് തെരഞ്ഞെടുക്കുന്നത് ശരിയല്ല. പോരാട്ടിന്റെയും അഭഇമാനത്തിന്റെയും പൈതൃകവും ഗഹനമായ ചരിത്രവും പേറുന്നതാണ് ഞാന്‍ ആഴത്തില്‍ സ്‌നേഹിക്കുന്ന നമ്മുടെ പാര്‍ട്ടി. ധൈര്യത്തോടെയും സ്‌നേഹത്തോടെയും വിശ്വാസ്യതയോടെയും പാര്‍ട്ടിയ നയിക്കാന്‍ ആര്‍ക്കാവുമെന്ന് തീരുമാനിക്കും പാര്‍ട്ടിക്കാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാജിവച്ചതിനു പിന്നാലെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതു ചെയ്യാന്‍ വേണ്ടി അവരെ പ്രേരിപ്പിക്കുകയും ശാന്തമായ പരിവര്‍ത്തനത്തിനായി എന്റെ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
രാഷ്ട്രീയാധികാരത്തിനു വേണ്ടിയല്ല എന്റെ പോരാട്ടം
രാഷ്ട്രീയാധികാരത്തിനു വേണ്ടിയല്ല ഞാന്‍ ഒരിക്കലും പോരാടിയിട്ടുള്ളത്. എനിക്ക് ബി.ജെ.പിയോട് ദേഷ്യമോ വെറുപ്പോ ഇല്ല. പക്ഷെ, അവരുടെ ഇന്ത്യയെന്ന ആശയത്തിനെതിരെ എന്റെ ശരീരത്തിലെ ഓരോ കോശവും പ്രതിരോധിക്കുന്നുണ്ട്. അവരുടെ ആശയവുമായി എന്റെ ഇന്ത്യന്‍ ആശയം നേരിട്ട് കലഹിക്കുന്നതു കൊണ്ടാണ് ഈ പ്രതിരോധം ഉയരുന്നത്. ഇതൊരു പുതിയ യുദ്ധമല്ല; ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ മണ്ണില്‍ ഉറച്ചതാണിത്. അവര്‍ ഭിന്ന കണ്ടിടത്ത്, ഞാന്‍ സാമ്യത കണ്ടു. അവര്‍ വെറുപ്പ് കണ്ടിടത്ത് ഞാന്‍ സ്‌നേഹം കണ്ടു. അവര്‍ പേടിച്ചതിനെ, ഞാന്‍ ആലിംഗനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."