HOME
DETAILS

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; അയല്‍വാസി അറസ്റ്റില്‍

  
backup
July 03, 2019 | 6:18 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%95%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

 

കോതമംഗലം: റബര്‍ തോട്ടത്തില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ റബര്‍ ടാപ്പിങ് തൊഴിലാളി വടാട്ടുപാറ കരുവള്ളി കുഞ്ഞുമുഹമ്മദിനെ (63) പൊലിസ് അറസ്റ്റ് ചെയ്തു. വടാട്ടുപറ പണ്ഡാര സിറ്റിക്കു സമീപം താമസിക്കുന്ന കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി (60) ആണ് കഴുത്തില്‍ മുറിവേറ്റ് കൊല്ലപ്പെട്ട രീതിയില്‍ കാണപ്പെട്ടത്.


മേരിയുടെ വീടിന്റെ പിറകുവശത്ത് റബര്‍ തോട്ടത്തില്‍ ഇന്നലെ രാവിലെ 11ഓടെയാണ് മൃതദേഹം കണ്ടത്. കഴുത്തിലൂടെ ചോര വാര്‍ന്ന നിലയിലായിരുന്നു. രാവിലെ പത്തോടെ റബര്‍ പാല്‍ എടുക്കാന്‍ ബക്കറ്റുമായി പോയ മേരി മടങ്ങി വരാന്‍ വൈകിയതിനാല്‍ ഭര്‍ത്താവ് മാത്യു തോട്ടത്തിലേക്ക് ചെന്നപ്പോഴാണ് ഭാര്യ നിലത്തു വീണ് കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് കുട്ടമ്പുഴ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
സംശയമുള്ള ചിലരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ കുഞ്ഞുമുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതക കാരണം വ്യക്തമല്ല. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയപ്പെടുന്നുണ്ട്. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  a day ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  a day ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  a day ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  a day ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  a day ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  a day ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വാസം; യുഎഇ-ഇന്ത്യ യാത്ര ഇനി ചെലവ് കുറയും, രണ്ട് പുതിയ വിമാനക്കമ്പനികൾ കൂടി വരുന്നു

uae
  •  a day ago
No Image

യുപിയില്‍ ലവ് ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷത്തിനെത്തിയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ബജ്‌റങ് ദള്‍ ആക്രണം

National
  •  a day ago
No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  a day ago