HOME
DETAILS

സ്വര്‍ണക്കടത്ത്: പ്രതികളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്

  
backup
July 03, 2019 | 6:20 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95-2

 

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണന്‍, അഡ്വ.ബിജു മോഹന്‍, വിഷ്ണു സോമസുന്ദരം എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലാണ് ഇന്നലെ സി.ബി.ഐ കൊച്ചി യൂനിറ്റ് പരിശോധന നടത്തിയത്.


സ്വര്‍ണക്കടത്ത് കേസില്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡി.ആര്‍.ഐയാണ് സ്വര്‍ണം പിടികൂടിയതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് സി.ബി.ഐയും അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സി.ബി.ഐയുടെ സംശയം. അതേസമയം, വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ


പ്രതികളുടെ വീടുകളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ സി.ബി.ഐ പിടിച്ചെടുത്തു. വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 20ലധികം വിദേശ മദ്യക്കുപ്പികളും സി.ബി.ഐ കണ്ടെത്തി. പരിശോധനയ്ക്കു ശേഷം മദ്യക്കുപ്പികള്‍ എക്‌സൈസിനു കൈമാറി. സംഭവത്തില്‍ വിഷ്ണുവിനെതിരേ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച ഒരേസമയത്താണ് പ്രതികളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് തുടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  a month ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  a month ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  a month ago
No Image

പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ​ഗൂ​ഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth

Tech
  •  a month ago
No Image

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍: സമവായ ചര്‍ച്ച ഇന്ന് കൊച്ചിയില്‍

Kerala
  •  a month ago
No Image

ബലിപെരുന്നാൾ; ദുബൈയിൽ അഞ്ച് ദിവസം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ആർടിഎ

uae
  •  a month ago
No Image

റസിഡൻഷ്യൽ ഏരിയയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

'അക്കൗണ്ട് നീക്കിയില്ലെങ്കില്‍ കൊല്ലും' കോക്രോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്തിന് വധഭീഷണി

National
  •  a month ago
No Image

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

Kerala
  •  a month ago
No Image

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എമിറേറ്റ്സ്

uae
  •  a month ago