പോസ്റ്റാഫിസ് പടിയ്ക്കല്‍ ധര്‍ണ നടത്തി
എരുമേലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാര്‍ ഐ.എന്‍.റ്റി.യു.സി റീജിയനല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ എരുമേലി പോസ്റ്റാഫിസ് പടിയ്ക്കല്‍ ധര്‍ണ നടത്തി.
എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊളളയടിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. പോസ്റ്റാഫീസ് പടിയ്ക്കലെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീജിനല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രധാന മന്ത്രിയ്ക്ക് ആയിരം കത്തുകളയക്കുന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു. റീജിണല്‍ പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷത വഹിച്ചു. ധര്‍ണക്ക് മുന്നോടിയായി നടന്ന പ്രകടനം ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സലീം കണ്ണങ്കര, പി.സി രാധാക്യഷ്ണന്, ജോണ്സണ് പുന്നമൂട്ടില്‍, റ്റി.റ്റി സാബു, സി.എ തോമസ്, അശോക് മാത്യു, പി.കെ വിശ്വംഭരന്, രാജീവ് അലക്സാണ്ടര്‍, അരുണ്‍ കൊക്കാപ്പിളളി, അജി കല്ലുങ്കല്‍, രഞ്ജിത് കടക്കയം, ഹക്കീം മാടത്താനി, ഇസ്മായില്‍ വഹാനി, കുഞ്ഞമ്മ കരിമ്പിന്തോട്ടില് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."