HOME
DETAILS

മുഖ്യമന്ത്രിയുടെ യൂറോപ്പിലെ സുരക്ഷ: പണം നല്‍കാന്‍ നിര്‍ദേശം

  
backup
July 03 2019 | 18:07 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d


തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിന് സ്വകാര്യ ഏജന്‍സിക്ക് പണം അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ മെയ് 8 മുതല്‍ 19 വരെ നടത്തിയ യൂറോപ്പ്യന്‍ സന്ദര്‍ശനത്തില്‍ സുരക്ഷ ഒരുക്കിയതിനാണ് പണം നല്‍കുന്നത്.


മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്ക് സ്വകാര്യ സുരക്ഷ ഒരുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയോടും നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസിയോടുമാണ് ഡി.ജി.പി ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്. ഇതനുസരിച്ച് നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും പാരിസിലും ലണ്ടനിലും എംബസികള്‍ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തി.


അതതു രാജ്യങ്ങളിലെ എംബസിയുമായി ചര്‍ച്ച ചെയ്ത ശേഷം സുരക്ഷയ്ക്കായി ചെലവായ തുക നല്‍കാനാണ് ടി.കെ ജോസ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉത്തരവില്‍ തുക വ്യക്തമാക്കിയിട്ടില്ലെങ്കിലും പൊലിസിന്റെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് അനുവദിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago