മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തി: പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍
തിരുവനന്തപുരം: നാലര വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ കടക്കെണിയില്‍ ആക്കിയെന്നും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇത് പോലെ തകര്‍ന്നടിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ പറഞ്ഞു.
വ്യാഴാഴ്ച തലസ്ഥാനത്തു നടക്കുന്ന യു.ഡി.എഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ മണ്ഡലം കൗണ്‍സില്‍ തീരുമാനിച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ 35-ാം ചരമ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച നേമം നിയോജകമണ്ഡലത്തില്‍ ശാഖ തലത്തിലും വാര്‍ഡ് തലത്തിലും അനുസ്മരണ സമ്മേളനങ്ങള്‍ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
യോഗത്തില്‍ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ്.എം ഇക്ബാല്‍ അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി പി. ഖമറുദ്ദീന്‍ ഹാജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ. പാച്ചല്ലൂര്‍ നുജുമുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നാഷനല്‍ കൗണ്‍സില്‍ മെംബര്‍ ജി. മാഹീന്‍ അബൂബക്കര്‍, സംസ്ഥാന കൗണ്‍സില്‍ മെംബര്‍ അബ്ദുല്‍ ഹാദി അല്ലാമാ, വൈ.എം താജുദ്ദീന്‍, മുന്‍ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ഇലക്ട്രോ പാലസ് റഷീദ്, എം.ഇ അഷ്‌റഫ്, ദില്‍ഷാദ് സേട്ട്, ഷബീര്‍ മൗലവി, ഷാനവാസ് അമ്പലത്തറ, കോളിയൂര്‍ വിജയന്‍, മുജീബ് റഹ്മാന്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ ലബ്ബ കൃതജ്ഞത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."