2022 ഫിഫ ലോകകപ്പ് വിളംബരമായി ദോഹയില്‍ വാശിയേറിയ പോരാട്ടം; പാന്‍ അറബ് ഫുട്‌ബോള്‍ 2021 ഡിസംബറില്‍
ദോഹ: ഖത്തര്‍ ഫിഫ ലോക കപ്പിന്റെ കൃത്യം ഒരു വര്‍ഷം മുമ്പ് അറബ് ആവേശം അലതല്ലുന്ന ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ദോഹയിലെ 2022 ഫിഫ ലോക കപ്പ് സ്റ്റേഡിയങ്ങള്‍ വേദിയാവുന്നു. പ്രധാനപ്പെട്ട എല്ലാ അറബ് രാജ്യങ്ങളെയും പങ്കെടുപ്പിച്ച് 2021 ഡിസംബറില്‍ പാന്‍ അറബ് ഫുട്‌ബോള്‍ മത്സരം അരങ്ങേറുമെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫിഫ മാനദണ്ഡങ്ങളോടെ നടക്കുന്ന ഫുട്‌ബോള്‍ 2022 ദോഹ ലോക കപ്പിന്റെ വിളംബര മത്സരം കൂടിയായി മാറും. ലോക പ്രശസ്തരായ പ്രമുഖ അറബ് താരങ്ങള്‍ മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്ന കാല്‍പന്തുകളി 2021 ഡിസംബര്‍ ഒന്നിന് തുടക്കമിട്ട് പതിനെട്ടിന് അവസാനിക്കും.
ഏഷ്യആഫ്രിക്ക മേഖലയില്‍ നിന്നുള്ള 22 അറബ് രാജ്യങ്ങള്‍ മാറ്റുരക്കും. ലോകകപ്പിന്റെ അതേ സമയക്രമത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഫൈനലും ലോകകപ്പ് ഫൈനലിന്റെ ഒരു വര്‍ഷം പിറകിലെ അതേ തീയ്യതിയിലാണെന്ന പ്രത്യേകതയും ടൂര്‍ണമെന്റിനുണ്ട്. ഫിഫയുടെ അന്താരാഷ്ട്ര മത്സര പട്ടികക്ക് പുറത്തായാണ് ഈ ടൂര്‍ണമെന്റ് ഉള്‍പ്പെടുക.
പാന്‍ അറബ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നതിന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷ ഇന്നലെ ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകരിച്ചു. ഖത്തറിലെ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദിയാണ് അപേക്ഷ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചത്. തുടര്‍ന്ന് ദ്രുതഗതിയില്‍ തന്നെ കൗണ്‍സില്‍ അപേക്ഷക്ക് അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തറിലെയും മേഖലയിലെയും ആഗോളതലത്തിലെയും ഫുട്ബോള്‍ ആസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ചാമ്പ്യന്‍ഷിപ്പെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു. 2022 ലോകകപ്പ് വേദി ഖത്തറിന് 2010ല്‍ അനുവദിച്ചതിനുശേഷം നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ക്കും പരിപാടികള്‍ക്കും ഖത്തര്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."