HOME
DETAILS
MAL
എവറസ്റ്റിലെ ഹിലരി സ്‌റ്റെപ് അടര്‍ന്നതായി പര്‍വ്വതാരോഹകര്‍
backup
May 22 2017 | 06:05 AM
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയില്‍ ഹിലരി സ്‌റ്റെപ് എന്നറിയപ്പെടുന്ന ഭാഗം അടര്‍ന്നു പോയതായി റിപ്പോര്‍ട്ട്. 1953ല്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയും, ടെന്‍സിങ് നോര്‍ഗെയും കാലു കുത്തിയ ഭാഗമാണിത്. 2015ല്‍ നേപ്പാളില്‍ ഉണ്ടായ വന്‍ഭൂകമ്പത്തെ തുടര്‍ന്നാണ് ഈ ഭാഗം അടര്‍ന്നുപോയതെന്ന് പര്‍വ്വതാരോഹകര്‍ അനുമാനിക്കുന്നു.
പര്‍വ്വതത്തിന്റെ തെക്കു കിഴക്കു ഭാഗത്ത് 12 മീറ്ററോളം ഉയരമുള്ള പാറയാണിത്. നേരത്തെ തന്നെ ഈ ഭാഗം അടര്‍ന്നു പോയെന്ന സംശയം പര്‍വ്വതാരോഹകര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മഞ്ഞു മൂടിയ നിയയിലായതിനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ബ്രിട്ടീഷ് പര്‍വ്വതാരോഹകനായ ടിം മൊസെദാലെയാണ് ഇപ്പോള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."