ദലിത് വീട്ടിലുണ്ടാക്കിയ ഭക്ഷണത്തോട് അയിത്തം; യെദ്യൂരപ്പ കഴിച്ചത് ഹോട്ടല്‍ ഭക്ഷണം
ബംഗലൂരൂ: ദലിത് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച് വിവാദത്തില്‍. യെദ്യൂരപ്പയുടെ ഈ നടപടിയില്‍ വന്‍ പ്രതിഷേധമാണുണ്ടായത്.
ദലിത് വീട്ടിലത്തിയ യെദ്യൂരപ്പ അവര്‍ നല്കിയ ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍ നിന്നും വാങ്ങിക്കഴിക്കുകയായിരുന്നു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ചിത്രദുര്‍ഗയിലാണു സംഭവം.
ദളിത് വീട്ടിലെത്തി യെഡ്യൂരപ്പ ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഇഡ്ഡലിയും വടയുമാണ് കഴിച്ചതെന്ന് മാണ്ഡ്യയില്‍ നിന്നുള്ള ഡോ.വെങ്കടേഷ് പറയുന്നത്. ബിജെപി നേതാവിന് ഇപ്പോഴും 'തൊട്ടുകൂടായ്മ'യാണ് ദളിതരോടെന്ന് വെങ്കടേഷിന്റെ പരാതിയില്‍ പറയുന്നു.
അതേസമയം വിവാദം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ബി.ജെ.പിയുടെ കര്‍ണാടക മീഡിയ ഇന്‍ ചാര്‍ജായ ശിവപ്രകാശ് ഹോട്ടല്‍ ഭക്ഷണമാണ് യെഡ്യൂരപ്പ കഴിച്ചതെന്ന് വിവാദത്തിനൊടുവില്‍ സമ്മതിച്ചു. എന്നാല്‍ യെദ്യൂരപ്പയ്ക്ക് ഇഡ്ഡലിയും വടയും ഇഷ്ടമായതിനാലാണ് പുറത്ത് നിന്നും വാങ്ങിച്ചതെന്നും ആ വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
ദളിത് വീടുകളില്‍ പോയി ഇത്തരത്തില്‍ അവരെ അധിക്ഷേപിക്കരുതെന്നും കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."