'ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ ഇടപെടേണ്ടത് സുപ്രിംകോടതിയുടെ ബാധ്യത'
ന്യൂഡല്‍ഹി: ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാനുള്ള നീക്കങ്ങളില്‍ ഇടപെടല്‍ സുപ്രിംകോടതിയുടെ ബാധ്യതയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ജിന്‍ഡാല്‍ ഗ്ലോബല്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്. സാമൂഹിക മാറ്റംവരുത്താനുള്ള ബാധ്യത കോടികള്‍ക്ക് മാത്രമാണെന്ന കരുതുന്നത് ശരിയല്ല. ഭരണഘടനയെന്നാല്‍ അത് ജഡ്ജിമാരുടെയും അഭിഭാഷകരുടെതും മാത്രമല്ല. എന്നാലും ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാ തത്വങ്ങളെയും സംരക്ഷിക്കുന്നതില്‍ കോടതികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഭരണഘടനാപരമായ അവകാശം ലംഘിച്ചതുമായി ബന്ധപ്പെട്ടൊരു വിഷയം കോടതിയുടെ മുന്നിലെത്തിയാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് മാത്രമല്ല അത് കോടതിയുടെ ബാധ്യത കൂടിയാണ്.
ഭരണഘടനയെന്നാല്‍ അത് ഉന്നതര്‍ക്ക് മാത്രമുള്ളതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ജനം ഭരണഘടന അവകാശങ്ങള്‍ക്കായി എത്രത്തോളം പ്രവര്‍ത്തിക്കുന്നുവെന്നതിന് അനുസരിച്ചിരിക്കും അതിന്റെ വിജയമെന്നും ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."