യു.എ.ഇയില്‍ നാലു ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ദുബായ്: ബലി പെരുന്നാളിന് യു.എ.ഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയോടൊപ്പം സ്വകാര്യ മേഖലയ്ക്കും ഇത്തവണ അവധി ലഭിക്കും.
അറഫാ ദിനമായ ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് അവധി. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
تقرر أن تبدأ #إجازة_عيد_الأضحى المبارك في الوزارات والجهات الاتحادية من تاريخ 9 ذي الحجة لعام 1440 هــ، ولغاية 12 ذي الحجة، وبما يوافق ذلك من التاريخ الميلادي، وذلك استناداً لقرار مجلس الوزراء بشأن العطلات الرسمية للقطاعين الحكومي والخاص في الدولة pic.twitter.com/2Fh5PX0vPI
— FAHR (@FAHR_UAE) July 4, 2019
അടുത്ത കാലത്താണ് പൊതു മേഖലയോടൊപ്പം സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് തുടങ്ങിയത്. മാനവ വിഭവ ശേഷി മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് അവധി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."