അനധികൃത അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ കര്‍ശന നടപടി തുടങ്ങിയെന്ന്
പാലക്കാട്: ജില്ലയില്‍ അനധികൃതമായിപ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് എതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ഇടയിലുള്ള വിശ്വാസ്യത ചൂഷണം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ അനധികൃത അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജനസേവനകേന്ദ്രം തുടങ്ങിയ പേരുകളിലാണ് അക്ഷയ ജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത്.
ഈ പേരുകള്‍ക്ക് സമാനമായ പേരുകള്‍ ഉപയോഗിച്ചും അക്ഷയയുടെ ബോര്‍ഡ് , ലോഗോ എന്നിവയ്ക്ക് സമാനമായവ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചും മറ്റുമാണ് ഈ സ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.
ഇത്തരം കേന്ദ്രങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ അക്ഷയയിലെ സേവനങ്ങള്‍ക്ക് സമാനമായ സേവനങ്ങള്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ചെയ്തുകൊടുത്ത് അവരില്‍ നിന്ന് കനത്ത ഫീസ് ഈടാക്കി ചൂഷണം ചെയ്യുന്നു.
ഇത്തരം കേന്ദ്രങ്ങള്‍ വഴി ചെയ്തുകൊടുക്കുന്ന സേവനങ്ങളുടെ ഗുണമേന്മ കുറവാണെന്നത് കൂടാതെ ജനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.
അക്ഷയ സെന്ററുകള്‍ നല്‍കുന്ന സേവനങ്ങള്‍, ഈടാക്കുന്ന ഫീസുകള്‍ സംബന്ധിച്ച് പ്രധാന സ്ഥലത്ത് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക, പൊതുജനങ്ങളില്‍നിന്ന് അപേക്ഷകള്‍ പൂരിപ്പിച്ചു വാങ്ങി സൂക്ഷിക്കുക, അറിയാത്തവര്‍ക്ക് പൂരിപ്പിച്ച് കൊടുത്ത് ബന്ധപ്പെട്ട വകുപ്പിലേയ്ക്ക് അപേക്ഷകള്‍ നല്‍കുക, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി കൊടുക്കുക, സേവനങ്ങള്‍ക്ക് ശേഷം അപേക്ഷകന്‍ നല്‍കുന്ന രേഖകളുടെ പകര്‍പ്പുകള്‍ മറ്റൊരാളില്‍ എത്തിച്ചേരാത്ത വിധം നശിപ്പിച്ച് കളയുക എന്നിവ അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പ്രധാന കടമയാണ്.
എന്നാല്‍ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വകാര്യവ്യക്തികളും, സ്ഥാപനങ്ങളും അനധികൃത അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ഇത്തരം വ്യക്തികളേയും സ്ഥാപനങ്ങളേയും സമീപിക്കുന്നതിലൂടെ പലതരത്തില്‍ വഞ്ചിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
യഥാര്‍ഥ അക്ഷയ സെന്ററുകളില്‍ അക്ഷയയുടെ ലോഗോയുള്ള ബോര്‍ഡും അക്ഷയ സെന്റര്‍ കോഡും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അക്ഷയ വഴിയുള്ള സര്‍വീസുകള്‍ക്കായി സമീപിക്കുന്നത് യഥാര്‍ഥ അക്ഷയ കേന്ദ്രങ്ങളെ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ദേവി.എസ്.നാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍