നീനുവിനെ വിട്ടുകിട്ടാനാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് മൊഴി
കോട്ടയം: കെവിന് വധക്കേസില്‍ കോടതി നേരിട്ട് പ്രതികളെ വിചാരണ ചെയ്യുന്നത് ഇന്നലെ പൂര്‍ത്തിയായി. കേസിന്റെ നടപടികള്‍ എട്ടിന് പുനരാരംഭിക്കും. പ്രതികള്‍ക്കെതിരേ എന്തെങ്കിലും തെളിവുകള്‍ നല്കാനുണ്ടെങ്കില് അന്ന് ഹാജരാക്കാം. പിന്നീട് അന്തിമവിചാരണയ്ക്കുള്ള തിയതി തീരുമാനിക്കും.
നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ കോടതിയില്‍ മൊഴിനല്‍കി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന ഐ20 കാര്‍ ഒന്‍പതാം പ്രതി ടിന്റു ജെറോമിന്റേതായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കാര്‍ എവിടെയായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് ടിന്റു ജെറോം മൊഴിനല്‍കി.
ഇന്നലെ 113 സാക്ഷികളുടെ മൊഴികളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ജഡ്ജി ചോദിച്ചത്. 320ഓളം ചോദ്യങ്ങളാണ് പ്രതികളോട് ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."