HOME
DETAILS

ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

  
backup
May 22 2017 | 22:05 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a


തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കവര്‍ച്ചയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. മഹാരാഷ്്ട്രയിലെ ഒരു കട കുത്തിത്തുറന്ന് കവര്‍ച്ചനടത്തിയ വന്‍ തുകയും മോഷ്ടിച്ച കാറുമായെത്തിയ സംഘമാണ് തൃശൂരില്‍ പൊലിസിന്റെ വലയിലായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്. നഗരത്തില്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ കാറിനെ പിന്തുടര്‍ന്നാണ് പൊലിസും യാത്രക്കാരും ചേര്‍ന്ന് സംഘത്തിലെ രണ്ടുപേരെ പിടികൂടിയത്. മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മുക്കാല്‍മണിക്കൂറോളം പിടികൊടുക്കാതെ പാഞ്ഞ കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു.  രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ശക്തന്‍സ്റ്റാന്‍ഡില്‍നിന്നും വണ്‍വേ തെറ്റിച്ച് പട്ടാളംറോഡ് വഴി എം.ഒ റോഡിലേക്ക് പ്രവേശിച്ച കാര്‍, അശ്രദ്ധവും അപകടകരവുമായി അമിതവേഗത്തില്‍ പാഞ്ഞതാണ് സംശയത്തിനിടയാക്കിയത്. എം.ഒ റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലിസുകാരന്‍ എം.ജെ. ജിജേഷ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ സ്വരാജ് റൗണ്ടിലേക്ക് കയറി. തൊട്ടുപുറകിലെത്തിയ ഓട്ടോറിക്ഷക്കാരന്‍ ജിജേഷിനെയും കയറ്റി കാറിനെ പിന്തുടര്‍ന്നു.
ട്രാഫിക് സ്റ്റേഷനില്‍നിന്നും ഫ്‌ളയിംഗ് സ്‌ക്വാഡും പുറപ്പെട്ടു. ഒടുവില്‍ പോട്ടയില്‍ ലൈന്‍ വഴി പൂത്തോളിലേക്ക് പ്രവേശിക്കുകയായിരുന്നു. പൂത്തോളില്‍ കാര്‍ തടയാന്‍ വാഹനങ്ങള്‍ കുറുകേയിട്ടതോടെ സമീപത്തെ ക്ഷേമനിധി ഓഫീസിലേക്ക് കയറിയ സംഘം പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങി. ഇതില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ സാധാരണ യാത്രക്കാരുടെ മട്ടില്‍ നടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഫ്‌ളയിംഗ് സ്‌ക്വാഡും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും പിടികൂടി.കാറില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ രണ്ടു വ്യാജ നമ്പര്‍ പ്ലേറ്റുകളും ഏതാനും ആയുധങ്ങളും കണ്ടെടുത്തു. ഗോവന്‍ രജിസ്‌ട്രേഷനിലുള്ള രേഖകളാണ് കാറിനുള്ളില്‍നിന്നും കണ്ടെടുത്തത്. നമ്പര്‍പ്ലേറ്റ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതുമാണ്. തൃശൂരില്‍ സ്വര്‍ണക്കവര്‍ച്ച നടത്താന്‍ എത്തിയവരാണെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായി. സംഘത്തില്‍ ആകെ 10 പേരാണ് ഉള്ളത്. ഇവരില്‍ നാലുപേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. മറ്റു സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  21 minutes ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  8 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  8 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  9 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  9 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  9 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  9 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  9 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  10 hours ago