HOME
DETAILS
MAL
സഊദിയിൽ കൊവിഡ് രോഗ മുക്തി 96.89 ശതമാനമായി ഉയർന്നു; ഇന്ന് 407 കൊവിഡ് രോഗ മുക്തി, 302 വൈറസ് ബാധ, 17 മരണം
backup
November 27 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17 രോഗികൾ മരണപ്പെടുകയും 302 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 5,212 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 698 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 96.89 ശതമാനമായി ഉയർന്നു.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,857 ആയും വൈറസ് ബാധിതർ 356,691 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 407 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 345,622 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."