HOME
DETAILS
MAL
ഗോത്രജീവിക: 1,170 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്ന് മന്ത്രി ബാലന്
backup
July 04 2019 | 21:07 PM
തിരുവനന്തപുരം: ഗോത്രജീവിക പദ്ധതി പ്രകാരം 53 സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് 1,170 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയെന്ന് മന്ത്രി എ.കെ ബാലന്. ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ സംഘങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്. ഗോത്രബന്ധു പദ്ധതി പ്രകാരം 267 പട്ടികവര്‍ഗക്കാരെ മെന്റര്‍ ടീച്ചര്‍മാരായി വയനാട്ടിലും അട്ടപ്പാടിയിലും നിയമിച്ചു.
ഈ പദ്ധതി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് ഡി.കെ മുരളിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2,729 പട്ടികവര്‍ഗക്കാര്‍ക്ക് താല്‍ക്കാലികമായി നിയമനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."