HOME
DETAILS

ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ ഒറ്റക്കെട്ടായി നിയമസഭ

  
backup
July 04, 2019 | 9:56 PM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95

 

തിരുവനന്തപുരം: നിഷ്ഠൂരമായ ആള്‍കൂട്ടക്കൊലപാതകത്തിനെതിരേ നിയമസഭ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഈ പ്രാകൃതത്വം അവസാനിപ്പിക്കണമെന്ന് സഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും പറഞ്ഞു. കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവര്‍ ഭേദഗതികള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സബ്മിഷനിലൂടെ ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് എം.കെ മുനീര്‍ അഭ്യര്‍ഥിച്ചിരുന്നു.


നീതിന്യായ വ്യവസ്ഥയില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ലെന്ന് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ പലയിടത്തും അടുത്തകാലത്ത് ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയാണ്. നിരപരാധികളെ തെറ്റു ചെയ്‌തെന്ന് മുദ്രയടിച്ച് കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ജനാധിപത്യ, നീതിന്യായ, ക്രമസമാധാന സംവിധാനങ്ങള്‍ സമ്പൂര്‍ണമായി തകരും. മനുഷ്യാവകാശങ്ങള്‍ മുതല്‍ പൗരാവകാശങ്ങള്‍ വരെ ഇല്ലാതാകും. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ന്യൂനപക്ഷത്തിനും ദലിത് വിഭാഗങ്ങള്‍ക്കും ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്തും വിധമുള്ള നിരവധി സംഭവങ്ങളുണ്ടായി. 2014നുശേഷം ആള്‍ക്കൂട്ടക്കൊലപാതകം മുന്‍പത്തേതിനേക്കാള്‍ നാലിരട്ടി വര്‍ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.


ഭൂരിഭാഗവും ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ നടത്തിയിട്ടുള്ളതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ 2010ല്‍ അഞ്ചു ശതമാനമായിരുന്നത് 2017 ആകുമ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. പശുസംരക്ഷണവുമായി ബന്ധപ്പെട്ട് ആ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 25 പേരാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയത്. അഖ്‌ലാഖിനെ വധിച്ച കേസിലെ പ്രതി ജയിലില്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ ദേശീയപതാക പുതപ്പിച്ചത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. അതേസമയം അഖ്‌ലാഖിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേ വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും അദ്ദേഹത്തെ അക്രമിച്ച 15 പേര്‍ക്ക് എന്‍.ടി.പി.സിയില്‍ തൊഴില്‍ നല്‍കുകയും ചെയ്തു.


പെഹ്‌ലൂഖാന്റെ കേസിലാണെങ്കില്‍ ജയ്പൂര്‍ മേളയില്‍നിന്ന് പശുക്കളെ വാങ്ങിയതിന്റെ രസീത് ഉണ്ടായിരുന്നിട്ടുകൂടി അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരേ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തെ കൊന്ന പ്രതികള്‍ മുഴുവന്‍ രാജസ്ഥാനില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദാചാര കൊലപാതകങ്ങളും ദുരഭിമാനഹത്യയും നടക്കുന്നത് ഈ ദുരവസ്ഥയുടെ തീവ്രത വര്‍ധിപ്പിക്കുന്നു.
ഫാസിസത്തിന്റെ കരിനിഴലുകള്‍ നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ വീഴുന്നതിന്റെ ലക്ഷണങ്ങള്‍ക്കെതിരേ പ്രതികരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൗലികാവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണ് ആള്‍ക്കൂട്ട ആക്രമണമെന്നും സര്‍വശക്തിയോടെ എതിര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണം എന്നുകൂടി പ്രമേയത്തില്‍ പറയേണ്ടിയിരുന്നുവെന്ന് എം.കെ മുനീര്‍ പറഞ്ഞു.
ആരെയൊക്കെയോ ഭയപ്പെടുന്നതു പോലെയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഭേദഗതി നിര്‍ദേശിച്ച് കെ.സി ജോസഫ് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ് എന്നിവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  4 days ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  4 days ago
No Image

രൂപ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി; മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക്; മൂന്നിരട്ടി വരെ പണം അയച്ച് യുഎഇ പ്രവാസികള്‍ | India Rupee Value

uae
  •  4 days ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

Kuwait
  •  4 days ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  4 days ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  4 days ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  4 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  4 days ago