HOME
DETAILS
MAL
കൊറിയ ഓപ്പണ്‍: സൈന പ്രീ ക്വാര്‍ട്ടറില്‍, സമീര്‍ വര്‍മ പുറത്ത്
backup
September 26 2018 | 18:09 PM
സിയോള്‍: കൊറിയ ഓപ്പണ്‍ ആദ്യ റൗണ്ടണ്ടില്‍ തന്നെ ഇന്ത്യന്‍ താരം സമീര്‍ വര്‍മ പുറത്തായി. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സമീര്‍ ഡെന്മാര്‍ക്ക് താരം ആന്‍ഡേര്‍സ് ആന്റോസെന്നിനോട് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിം നേടിയ ശേഷമാണ് സമീറിന്റെ തോല്‍വി. സ്‌കോര്‍: 21-15, 16-21, 7-21.
അതേസമയം, ഇന്ത്യന്‍ വനിതാ താരം സൈനാ നെഹ്‌വാള്‍ മികച്ച മുന്നേറ്റമാണ് കൊറിയന്‍ ഓപ്പണില്‍ നടത്തിയത്. കൊറിയന്‍ താരമായ കിം ഹ്യോ മിനെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെടുത്തിയാണ് സൈന വരവറിയിച്ചത്. 21-12, 21-11 എന്ന സ്‌കോറിനു 40 മിനുട്ട് നീണ്ടണ്ട പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറിലും സൈനക്ക് കൊറിയന്‍ താരത്തെയാണ് നേരിടേണ്ടത്. മറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍ പുറത്തായതോടെ സൈന മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സാന്നിധ്യമായി ടൂര്‍ണമെന്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."