ഗവേഷണ ഫലം ജനങ്ങളിലെത്തിക്കുന്ന പദ്ധതി കര്‍ഷകര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
തേഞ്ഞിപ്പലം: സര്‍വകലാശാല ജനങ്ങളിലേക്ക് എന്ന കാഴ്ചപ്പാടിന് അനുസൃതമായി സുവര്‍ണ ജുബിലി വര്‍ഷത്തില്‍ കാലിക്കറ്റ് സര്‍വകലാശാല കൂടുതല്‍ പരിപാടികള്‍ നടപ്പാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ സര്‍വകലാശാല ഫിസിക്‌സ് പഠനവകുപ്പ് വികസിപ്പിച്ച ജലസേചന, അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനവും സൗജന്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സര്‍വകലാശാല ജൂലൈ 23 മുതല്‍ സംഘടിപ്പിക്കും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ.പി.പി.പ്രദ്യുമ്‌നന്‍ അധ്യക്ഷനായിരുന്നു. ഡോ.എം.മുഹമ്മദ് മുസ്തഫ പങ്കെടുത്തു. ഫിസിക്‌സ് പഠനവകുപ്പിലെ വിജ്ഞാന വ്യാപന വിഭാഗം വികസപ്പിച്ച ഉപകരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് ഷാഹിന്‍ തയ്യില്‍ വിവരിച്ചു.
വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.ജലവിതരണം കമ്പ്യൂട്ടര്‍ നിയന്ത്രിതമാക്കി ജലം പാഴാക്കുന്നത് ഒഴിവാക്കാനുള്ള (മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന) റിമോ-സ്റ്റാര്‍ട്ട്, നിശ്ചിത സമയത്ത് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്-സ്റ്റാര്‍ട്ട് എന്നിവ 20 കര്‍ഷകര്‍ക്ക് ചടങ്ങില്‍ സൗജന്യമായി നല്‍കി.
ഇത്തരം ഉപകരണങ്ങള്‍ ലഭിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് ഫിസിക്‌സ് പഠനവകുപ്പുമായി ബന്ധപ്പെടാം. ഡോ.മുഹമ്മദ് ഷാഹിന്‍ തയ്യില്‍ (9961824725).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."