അഭയാര്‍ഥി ഏജന്‍സിക്കുള്ള സഹായം റദ്ദാക്കിയതിനെതിരേ ഫലസ്തീന് വിദ്യാര്‍ഥി പ്രതിഷേധം
വെസ്റ്റ് ബാങ്ക്: യു.എന്‍ ഏജന്‍സിക്ക് നല്‍കിയിരുന്ന സാഹായം റദ്ദാക്കിയതിനെ തുടര്‍ന്ന് യു.എസ് നിലപാടിനെതിരേ പ്രതിഷേധിച്ച് ഫലസ്തീന് വിദ്യാര്‍ഥികള്‍. ഗസ്സ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപ് എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികളാണ് പ്രതിഷേധം നടത്തിയത്.
1,30,000 സ്കൂള്‍ വിദ്യാര്‍ഥികളും അഭയാര്‍ഥി കുടുംബങ്ങളും ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. യുനൈറ്റഡ് നാഷന്‍സ് റിലീഫ് വര്‍ക്സ് ആന്‍ഡ് ഏജന്‍സിക്ക് (യു.എന്‍.ആര്.ഡബ്ല്യു.എ) നല്കുന്ന സഹായം റദ്ദാക്കുമെന്ന് യു.എസ് ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള സ്കൂള്‍ പഠനം, ചികിത്സ, സാമൂഹിക സേവനം, ഭക്ഷണം എന്നീ സഹായങ്ങളാണ് യു.എന്‍.ആര്.ഡബ്ല്യു.എ കീഴില്‍ നല്‍കിയിരുന്നത്. വെസ്റ്റ് ബാങ്ക്, ഗസ്സ, ജോര്‍ദാന്‍, ലെബനാന്, സിറിയ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് സഹായം വിനിയോഗിച്ചിരുന്നത്. യു.എസ് ഒരു വര്‍ഷത്തില്‍ നല്‍കിയിരുന്ന 340 മില്യന്‍ ഡോളറിന്റെ സഹായമാണ് നാലില്‍ ഒന്നാക്കി ചുരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."