HOME
DETAILS

കെ.എസ്.എഫ്.ഇയെ താറടിക്കാന്‍ ശത്രുക്കള്‍ക്ക് വിജിലന്‍സ് അവസരം ഉണ്ടാക്കി: തോമസ് ഐസക്

  
backup
November 29 2020 | 07:11 AM

kerala-finance-minister-thomas-isaac-on-vigilance-raid-in-ksfe-2020

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് പരിശോധന നടത്തുന്നതില്‍ ആരും എതിരല്ലെന്നും കെ.എസ്.എഫ്.ഇയെ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം ഉണ്ടാക്കുന്നത് ആവരുത് നടപടിയെന്നും ധനമന്ത്രി പറഞ്ഞു.

കേരളസര്‍ക്കാര്‍ പറയുന്നത് പോലയേ കേരളത്തിലെ വിജിലന്‍സ് പ്രവര്‍ത്തിക്കുകയുള്ളൂ, അതുകൊണ്ട് പ്രതിപക്ഷ നേതാവോ വി മുരളീധരനോ ഇപ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇയുടെ വിശ്വാസ്ത്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ് എതിരാളികള്‍ റെയ്ഡിനെ ഉപയോഗിക്കുന്നത്. കെ.എസ്.എഫ്.ഇ തകര്‍ന്നാല്‍ ലാഭം സ്വകാര്യസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമാണ്. വിജിലന്‍സ് അന്വേഷണം നടത്തുന്നത് സര്‍ക്കാര്‍ അറിയണമെന്നില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് അതിനുള്ള സ്വയംഭരണ അവകാശമുണ്ട്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്നതിനുശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും.

വിജിലന്‍സ് പരിശോധനകള്‍ പലതും നേരത്തെ സി.എ.ജി പറഞ്ഞതുതന്നെയാണ്. ഏകീകൃതമായ രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അത് അന്വേഷിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago