HOME
DETAILS

പൊലിസായാല്‍ എന്തുമാകാമെന്ന ചിന്ത വേണ്ട: മന്ത്രി സുധാകരന്‍

  
backup
July 06 2019 | 20:07 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%be%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%ae%e0%b5%86

 


ആലപ്പുഴ: പൊലിസായാല്‍ എന്തുമാകാമെന്ന ചിന്ത വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുവേണം പൊലിസ് പ്രവര്‍ത്തിക്കേണ്ടത്. നിയമസാക്ഷരതയുള്ള എത്രപേര്‍ പൊലിസിലുണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പൊലിസിന്റെ ശൈലിയില്‍ മാറ്റംവരണം. കുറ്റം ചെയ്യുന്നവര്‍ക്കെതിരേ നിയമപ്രകാരം മുഖംനോക്കാതെ നടപടിയെടുക്കണം. ഇതിന് യജമാനന്‍മാരെ ഫോണില്‍ വിളിച്ച് അനുവാദം ചോദിക്കേണ്ട കാര്യമില്ല. ലോക്കപ്പില്‍ കിടക്കുന്നയാളെ എന്തും ചെയ്യാമെന്ന ബോധ്യമാണിന്ന് പൊലിസിന്. ഐ.പി.സി അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുവേണം പൊലിസ് പ്രവര്‍ത്തിക്കേണ്ടത്.പ്രശ്‌നക്കാരായ ആയിരത്തിലേറെപ്പേര്‍ പൊലിസ് സേനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുപേര്‍ക്കെതിരേ നടപടിയെടുത്തു. ഇനിയും നടപടിയെടുക്കേണ്ടി വരും. നെടുങ്കണ്ടത്തുണ്ടായത് അസാധാരണമായ സംഭവമാണ്. സര്‍ക്കാര്‍ നയത്തിനെതിരാണിത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിലേക്ക് നീങ്ങിയത് മാതൃകയാണ്.
നെടുങ്കണ്ടം സംഭവത്തിലെ എസ്.ഐ പൊലിസ് സേനക്ക് പറ്റിയയാളല്ല. ഇത്തരം ചെറിയ ശതമാനമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പൊലിസ് സേനക്കാകെ അപമാനമാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്ക് ബദല്‍ പറഞ്ഞത് മുഖ്യമന്ത്രി മാത്രമാണ്. താഴേയ്ക്ക് മറ്റ് നേതാക്കളൊന്നും വിഷയത്തില്‍ പ്രസംഗിച്ചില്ല. സ്വകാര്യ ബില്‍ പാസാകില്ലെന്ന് അറിയാമായിരുന്നിട്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago