HOME
DETAILS

ഫയര്‍ഫോഴ്‌സില്‍ വനിതാ നിയമനത്തിന് സര്‍ക്കാര്‍ തീരുമാനം

  
backup
September 27 2018 | 15:09 PM

fire-force-women-appointment-kerala-govt

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 100 ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാനായി റിട്ട. വിജിലന്‍സ് ട്രൈബ്യൂണല്‍ പി. സുരേഷിനെ നിയമിക്കാനും തിരുവനന്തപുരം റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് 54 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

നികുതി (ഇ) വകുപ്പ് വിഭജിക്കുന്നതിന് ഒരു സെക്ഷന്‍ ഓഫിസര്‍, മൂന്ന് അസിസ്റ്റന്റുമാര്‍, ഒരു കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പുതിയ സെക്ഷന്‍ രൂപീകരിക്കും. തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ പുതുതായി ആരംഭിക്കുന്ന ഡ്രഗ്‌സ് ടെസ്റ്റിങ് കേന്ദ്രത്തിലേക്ക് 24 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനും കേരളാ ലോകായുക്തക്കു നല്‍കിവരുന്ന വാര്‍ഷിക പെന്‍ഷന്‍ 45,000 രൂപയില്‍നിന്ന് 1,25,000 രൂപയായും ഉപലോകായുക്തക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 40,000 രൂപയില്‍നിന്ന് 1,12,500 രൂപയായും വര്‍ധിപ്പിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago
No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago