സുമനസുകളുടെ കാരുണ്യം തേടി നൗഷാദ്
കാഞ്ഞങ്ങാട്: വൃക്കരോഗം ബാധിച്ച യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. രണ്ടു വൃക്കകള്‍ക്കും മൂത്ര സഞ്ചിക്കും രോഗം ബാധിച്ച അജാനൂര്‍ കടപ്പുറം പാലായിലെ നൗഷാദാ(34)ണ് ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്. രണ്ടു വൃക്കകളും മൂത്ര സഞ്ചിയും മാറ്റി വച്ചാല്‍ നൗഷാദിനു ജീവിതത്തിലേക്കു തിരിച്ചു വരാന്‍ സാധിക്കും. ഇതിനു 35 ലക്ഷം രൂപയോളമാണ് ചെലവു വേണ്ടി വരുന്നത്. എന്നാല്‍, ഈ ഭീമമായ തുക കണ്ടെത്താന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. മാത്രമല്ല, ഡയാലിസസിനായി ആഴ്ചയില്‍ 10,000 രൂപയോളം വേറെയും കണ്ടെത്തണം.
സഹോദരങ്ങളുടെ കൂടെ താമസിക്കുന്ന നൗഷാദിന് ഇപ്പോള്‍ താമസിക്കുന്ന പുരയിടവും ഇതു നില്‍ക്കുന്ന സ്ഥലത്തിന്റെ ഓഹരിയും മാത്രമാണു സ്വന്തമായി ഉള്ളത്. നാലര വയസുള്ള സൈനബത്ത് നൂറ, ഒന്നര വയസുകാരി സല്മാബി എന്നിവരാണ് മക്കള്‍. ഹസ്രത്താണ് ഭാര്യ.
അജാനൂര്‍ കടപ്പുറം ജമാഅത്ത് കമ്മിറ്റി മുന്‍കൈയെടുത്തു നൗഷാദിനെ സഹായിക്കാന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കരുണയുള്ളവരുടെ സഹായം ലഭിക്കുന്നതിനായി ആക്‌സിസ് ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഡ.ഢ അആഉഡഘ ഞഅഒകങഅച അക്കൗണ്ട് നമ്പര്‍ : 616010033150359; കഎടഇ ഇീറല:ഡഠകആ0001845, ആക്‌സിസ് ബാങ്ക് കാഞ്ഞങ്ങാട്. വിവരങ്ങള്‍ക്ക് : നൗഷാദ് 9847222677, മുഹമ്മദ്കുഞ്ഞി (ജമാഅത്ത് (പ്രസിഡന്റ് ) 9446442125, എം.കെ അബ്ദുല് റഹിമാന് (സെക്രട്ടറി) 9947546075.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."