കൊവിഡ് ബാധിച്ച് സഊദിയിൽ രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു
റിയാദ്: കൊവിഡ് ബാധിച്ച് സഊദിയിൽ രണ്ട് മലയാളികൾ കൂടി മരണപ്പെട്ടു. ജിദ്ദ, ഹഫർ അൽ ബാതിൻ എന്നിവിടങ്ങളിലാണ് മലയാളികൾ മരണപ്പെട്ടത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശരീഫ് (50) ആണ് ഹഫർ അൽ ബാതിനിൽ മരിച്ചത്. ഹഫർ കിങ് ഖാലിദ് ആശുപത്രിയിൽ കൊവിഡ് ചികിത്സക്ക് വെൻറിലേറ്ററിൽ ആയിരുന്നു. 22 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഷീജ, മക്കൾ: ഷഫീഖ്, ഷഫ്ന. വിവരമറിഞ്ഞ് സഹോദരൻ റിയാദിൽ നിന്നും ഹഫർ അൽ ബാതിനിൽ എത്തിയിട്ടുണ്ട്.
ജിദ്ദയിൽ കൊവിഡ് ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശിയും മരണപ്പെട്ടു. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുമുഖം സ്വദേശി ചോലമുഖത്ത് കുട്ടി മുഹമ്മദ് എന്ന കുട്ട്യാമു (49) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 35 വർഷത്തോളമായി സഊദി മിൽക്ക് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: പരേതനായ ചോലമുഖത്ത് മൊയ്തീൻ. മാതാവ്: പരുത്തിക്കുത്ത് ഖദീജ. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷിഫ്ന, ഷിബ്ന, ജിസ്ന. മരുമകൻ: ഹാരിസ് താഴത്തേകല്ലടി (ഖത്തർ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."