HOME
DETAILS

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ സുരക്ഷാ ജീവനക്കാരും കുട്ടികളും ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

  
backup
July 07, 2019 | 2:59 PM

12-killed-in-a-taliban-car-bomb-blast-in-afganisthan


കാബൂള്‍: താലിബാന്‍ നടത്തിയ ചാവേര്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ സുരക്ഷാ ജീവനക്കാരും കുട്ടികളും ഉള്‍പ്പെടെ 12പേര്‍ മരിച്ചു. 150ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ദോഹയില്‍ അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്കായുള്ള യോഗം നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഗസ്‌നിയിലെ ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കോംപൗണ്ടിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗം ഹസന്‍ റാസ യൂസഫി പറഞ്ഞു. മരിച്ചവരില്‍ എട്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരും നാല് പേര്‍ സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളുമാണ്. പരുക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. സ്‌ഫോടനത്തില്‍ കെട്ടിടങ്ങളിലെ ചില്ല് പൊട്ടിത്തെറിച്ചാണ് ഭൂരിഭാഗം ആളുകള്‍ക്കും പരുക്കേറ്റത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഗസ്‌നിയിലെ ഇന്റലിജന്‍സ് സര്‍വീസ് സംവിധാനത്തെയാണ് തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് അവകാശപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago