HOME
DETAILS

ക്ഷേമപെന്‍ഷന്‍ സര്‍ക്കുലര്‍ പിന്‍വലിച്ചത് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്

  
backup
July 07 2019 | 17:07 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81


തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ധനവകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിച്ചത് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്.


വെള്ളിയാഴ്ച ഇറങ്ങിയ സര്‍ക്കുലര്‍ ശനിയാഴ്ച രാത്രിയോടെയാണ് പിന്‍വലിച്ചത്. ധനകാര്യവകുപ്പ് ജോ.സെക്രട്ടറി ബി. പ്രതീപ്കുമാര്‍ ഇറക്കിയ സര്‍ക്കുലര്‍ പുറത്തുവന്നതോടെ സി.പി.എം നിയന്ത്രണത്തിലുള്ള തദ്ദേശ ഭരണ പ്രതിനിധികള്‍ ഇത് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക അമര്‍ഷത്തിന് കാരണമായ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ധനമന്ത്രിയോട് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, തന്റെ അറിവോടെയല്ല സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. പെന്‍ഷന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ രാത്രി തന്നെ സര്‍ക്കുലര്‍ റദ്ദാക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അര്‍ഹതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഇറക്കിയ ഉത്തരവിന് വിരുദ്ധമായുള്ള കാര്യങ്ങളാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. അപേക്ഷകന്റെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായുള്ള പുതിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിനെതിരേ എതിര്‍പ്പ് വിളിച്ചുവരുത്തിയത്. അപേക്ഷകന്‍ താമസിക്കുന്ന വീടിന്റെ വലുപ്പം, കുടുംബത്തിലെ അംഗങ്ങളുടെ ജോലി, വരുമാനം, കുടുംബാംഗങ്ങളുടെ കൈവശഭൂമി എന്നിവയ്‌ക്കൊപ്പം വീട്ടില്‍ ആധുനിക വീട്ടുപകരണങ്ങളായ എ.സി, വാഷിങ് മെഷിന്‍ എന്നിവയുണ്ടോ, കുടുംബാംഗങ്ങള്‍ എ.സി വാഹനം ഉപയോഗിക്കുന്നുണ്ടോ എന്നിവ പരിശോധിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു

National
  •  a month ago
No Image

തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ 

Kerala
  •  a month ago
No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  a month ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  a month ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  a month ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  a month ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  a month ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  a month ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  a month ago