കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന്
കൊയിലാണ്ടി: ദിനംപ്രതി ആയിരക്കണക്കിനു രോഗികള്‍ ചികിത്സയ്ക്കായി വരുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന് കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിയില്‍ 37 ഡോക്ടര്‍മാരെ വരെ നിയമിക്കാം എന്നിരിക്കെ നിലവില്‍ 23 ഡോക്ടര്‍മാരെ മാത്രമാണ് ഇവിടെയുള്ളത്. അതില്‍ തന്നെ നാലുപേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.ന്യായമായ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ ഫൈസല്‍, മണ്ഡലം ഭാരവാഹികളായ സമദ് നടേരി, എസ്.എം അബ്ദുല്‍ ബാസിത്ത്, ഷമീം കൊയിലാണ്ടി, യഹ്യ കോവുമ്മല്‍, ഹമീദ് മൂരാട്, ബാസിത്ത്, ആരിഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."