ഭീതി വിട്ടൊഴിയാതെ കുപ്പച്ചി കോളനിയിലെ ആദിവാസികള്‍
മേപ്പാടി: ദിവസങ്ങള്‍ക്കകം മഴ എത്തുന്നതില്‍ ആശങ്കയിലാണ് താഞ്ഞിലോഡ് കുപ്പച്ചി കോളനിയിലെ നാല് കുടുംബങ്ങള്‍. അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നതിനാല്‍ മഴക്കാലം എങ്ങിനെ കഴിച്ചുകൂട്ടുമെന്നറിയാത്ത അവസ്ഥയാണ്.
കോളനിയിലെ വെളളി, ശങ്കരന്, വാസു, അച്ചുതന് എന്നിവര്‍ക്കാണ് വാസയോഗ്യമായ വീടില്ലാത്തത്. പട്ടികവര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 2007ലാണ് ഇവര്‍ക്ക് വീട് നിര്‍മാണം ആരംഭിക്കുന്നത്. എന്നാല്‍ കരാറുകാരന് നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങി. പണം കരാറുകാരന് കൈപ്പറ്റുകയും ചെയ്തു. കരാറുകാരനെതിരേ ആദിവാസികള്‍ കേസ് നല്‍കിയതോടെ കേസ് അനന്തമായി നീളുകയാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് പട്ടികവര്‍ഗ വകുപ്പ് പുതിയ വീട് അനുവദിക്കുന്നുമില്ല. ഇതാണ് ദുരിതത്തിന് കാരണം. ചുമര് കെട്ടിയതിനാല്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിരിക്കുകയാണ്.
മഴ പെയ്താല്‍ ഇപ്പോള്‍ തന്നെ ചോര്‍ച്ചയാണ്. മഴക്കാലത്ത് എങ്ങിനെയാണ് വീടിന്നുള്ളില്‍ കഴിയുകയെന്ന് ഇവര്‍ക്ക് അറിയില്ല.
സമഗ്ര കോളനി വികസന പദ്ധതി നടപ്പിലാക്കുന്ന കോളനിയാണിത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി വീട് നിര്‍മാണം പൂര്‍ത്തിയാക്കി നല്കാന് അധികൃതര്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."