അവിഹിതം മറക്കാന്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചിട്ട മാതാവ് അറസ്റ്റില്‍
നെടുമങ്ങാട്: അവിഹിതബന്ധത്തിലുണ്ടായ നവജാത ശിശുവിനെ കൊന്നുവീടിനു പിന്നില്‍ കുഴിച്ചു മൂടിയ മാതാവ് കസ്റ്റഡിയില്‍. പനവൂര്‍ മാങ്കുഴി തോട്ടിന്‍കര കുന്നിന്‍പുറത്ത് വീട്ടില്‍ വിജിയെയാണ്(29) നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തത്. വീടിനു പിന്നിലെ പപ്പായ മരത്തിന്റെ ചുവട്ടില്‍ ഈച്ച ശല്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മൃസംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പൊലിസ് പറയുന്നത്: വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി ഒന്‍പതും ആറും വയസുള്ള പെണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിച്ചുവന്ന വിജി ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചിരിക്കുകയായിരുന്നു. വയറില്‍ മുഴയാണെന്നും ശാസ്ത്രക്രിയ ചെയ്യണമെന്നുമാണ് ഇവര്‍ അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ചില പച്ചില മരുന്നുകള്‍ അരച്ചു കുടിച്ച് പുറത്തെടുത്ത കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുണിയില്‍ പൊതിഞ്ഞ് കിടപ്പുമുറിയില്‍ സൂക്ഷിച്ച ജഡം രാത്രി വീടിന് പിന്നില്‍ കുഴിച്ചിട്ടു.
അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്‍ മണിയനും വിജിയുടെ മക്കളും സംഭവദിവസം വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ നഗരത്തില്‍ വീട്ടുജോലിക്കാരിയാണ്. ബാലരാമപുരം മൂലയില്‍വിളാകം പുല്ലയില്‍ക്കോണത്ത് രാജേഷാണ് വിജിയുടെ ഭര്‍ത്താവ്. പത്ത് വര്‍ഷം മുന്‍പ്, നിര്‍മാണ തൊഴിലാളിയായ രാജേഷിനൊപ്പം വിജി ഇറങ്ങിപ്പോയതാണ്. നാല് വര്‍ഷം മുന്‍പ് വിജിയുമായി പിണങ്ങിയ ഇയാള്‍ സ്വദേശമായ ബാലരാമപുരത്താണ് താമസം.
ജില്ല പൊലിസ് മേധാവി ബി. അശോകന്‍, നെടുമങ്ങാട് തഹസില്‍ദാര്‍ എം.കെ അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. നെടുമങ്ങാട് എസ്.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം നെടുമങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."