കര്‍ഷകരെ വിസ്മയിപ്പിച്ച് ജനിതക ശേഖരണ പാടശേഖരം
ചെറുവത്തൂര്‍: പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജനിതക ശേഖരണ പാടശേഖരം കാണാന്‍ നിരവധി കര്‍ഷകരെത്തി. നൂറിലധികം നാടന്‍ നെല്ലിനങ്ങളാണ് ഇവിടെ വിളയിച്ചിരിക്കുന്നത്. എം. രാജഗോപാലന്‍ എം.എല്‍.എ ഉത്തരകേരളത്തിലെ ജനിതക നെല്ല് സംരക്ഷകരുടെ യോഗം ഉദ്ഘാടനം ചെയ്തു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ അധ്യക്ഷനായി. പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ടി.പി രാഘവന്‍, എം.കെ വിജയന്‍, ആര്‍. വീണാറാണി, മേരി ജോര്‍ജ്, പി.പി മുരളി സംസാരിച്ചു. പിലിക്കോട് പഞ്ചായത്തിന് പൈതൃക നെല്‍വിത്ത് ഗ്രാമം രണ്ടാം ഘട്ടം പദ്ധതിക്കായുള്ള നെല്‍വിത്തും ചടങ്ങില്‍ വിതരണം ചെയ്തു. കര്‍ഷകരും കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം നടന്നു.
ഡോ. മീരാമഞ്ജുഷ മോഡറേറ്ററായി. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൃഷി ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്തുവരുന്നതുമായ ആവടി, ആയിരം കാന, അടുക്കന്‍,ചെമ്പാവ്, ചെറുവളിയന്‍, ചെന്നെല്ല്, കല്ലടിയാരന്‍, കയമ, കോതണ്ടന്‍, കൊയിവാലന്‍ തുടങ്ങിയ നൂറിനം നെല്‍ച്ചെടികളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിളയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."