8313 അങ്കണവാടികള്‍ വാടകക്കെട്ടിടത്തില്‍
തിരുവനന്തപുരം: സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 8313 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തില്‍.
കെട്ടിടം നിര്‍മിക്കുന്നതിന് കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമെങ്കിലും വേണമെന്നാണ് ചട്ടം. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ കൂടുതലുള്ളത് തലസ്ഥാനത്താണ്. ഇവിടെ 1233 അങ്കണവാടികളാണ് വാടകക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലം 922, പത്തനംതിട്ട 551, ആലപ്പുഴ 1032, കോട്ടയം 707, ഇടുക്കി 174, എറണാകുളം 820, തൃശൂര്‍ 524, പാലക്കാട് 453, മലപ്പുറം 892, കോഴിക്കോട് 508, വയനാട് 95, കണ്ണൂര്‍ 311, കാസര്‍കോട് 91 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
സ്ഥലം കണ്ടെത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് നേരത്തേ ശ്രമം നടത്തിയിരുന്നു. വിവിധ ജില്ലകളിലായി ഇതുവരെ 210 സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനുപുറമെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തി കലക്ടര്‍മാരുടെ അനുമതിയോടെ കെട്ടിടം നിര്‍മിക്കാനും ആലോചനയുണ്ട്. എന്നാല്‍,നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കെട്ടിടനിര്‍മാണം എന്ന് തുടങ്ങാനാകുമെന്ന ചോദ്യത്തിന് വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല.
സ്വന്തമായി കെട്ടിടമുള്ള അങ്കണവാടികളില്‍ ശിശുസൗഹൃദ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മിക്കുന്നതിനായി ഏകീകൃത പ്ലാനും തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."