HOME
DETAILS
MAL
പഴയങ്ങാടി ടൗണില്‍ നോക്കുകുത്തിയായി വിളക്കുകാല്
backup
September 28 2018 | 07:09 AM
പഴയങ്ങാടി: മാടായി പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഴയങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റ് കണ്ണടച്ചിട്ട് മൂന്നു വര്‍ഷം. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന് തടസമാണെന്നു പറഞ്ഞാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ അഴിച്ചുമാറ്റിയത്. എന്നാല്‍ പഴയങ്ങാടി ടൗണിലെ റോഡ് പണി പൂര്‍ത്തിയായിട്ടും ലൈറ്റ് ഘടിപ്പിക്കാത്ത വിളക്കുകാല് അതേപടി ഇവിടെയുണ്ട്. മറ്റു ഭാഗങ്ങളിലൊക്കെ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും പട്ടണത്തിന്റെ ഹൃദയഭാഗമായ കവലയില്‍ ലൈറ്റ് സ്ഥാപിക്കാത്തത് രാത്രിയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. അഴിച്ചുമാറ്റിയ പഴയ ലൈറ്റ് തന്നെ സ്ഥാപിച്ചാലും മതിയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."