HOME
DETAILS
MAL
പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്ന് കേന്ദ്രം ഉറപ്പാക്കണം: മുസ്ലിം ലീഗ്
backup
July 08 2019 | 20:07 PM
ന്യൂഡല്‍ഹി: ഭേദഗതികളിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാവുന്ന രീതിയില്‍ സുരക്ഷാ ഏജന്‍സികളുടെ അധികാരപരിധി വികസിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്ക്കപ്പുറത്തുള്ള അധികാരങ്ങള്‍ യു.എ.പി.എ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീറും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നത് അവര്‍ക്ക് തോന്നുന്നത് പോലെ നിയമം ഉപയോഗിക്കുന്നതിന് കാരണമാകും. ഭേദഗതി ബില്ല് മാത്രമല്ല യു.എ.പി.എ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."