'ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ കുറ്റവാളിയാകില്ല': പ്രതികരിച്ച് എ വിജയരാഘവന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് എ വിജയരാഘവന്. ഏത് ആളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ കേന്ദ്ര ഏജന്‍സിക്ക് അധികാരമുണ്ട്.
അതിനെ മറ്റു തരത്തില്‍ സി പി എം കാണുന്നില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു കൊണ്ട് അയാള്‍ കുറ്റവാളിയാകുന്നില്ലെന്നും വിജയരാഘവന് അഭിപ്രായപ്പെട്ടു.
പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.എം.രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഇത് മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രന് ഇ.ഡി.നോട്ടീസ് നല്‍കുന്നത്. ആദ്യ തവണ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നും രണ്ടാം തവണ കൊവിഡാനന്തര ചികിത്സക്കായും ആശുപത്രിയില്‍ പ്രവേശിച്ചതോടെയാണ് ചോദ്യം ചെയ്യലിനായി രവീന്ദ്രന് ഹാജരാകാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."