HOME
DETAILS

മുത്ത്വലാഖ് ദുരുപയോഗത്തിനെതിരേ പ്രചാരണം നടത്തും: ഉലമാ സംഗമം

  
backup
May 24 2017 | 06:05 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4

 

തിരുവനന്തപുരം: ഇസ്‌ലാമിക ശരീഅത്തിലെ മുത്ത്വലാഖ് ദുരുപയോഗത്തിനെതിരേ ശക്തവും ഫലപ്രദവുമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഖത്തീബുമാരും മതപണ്ഡിതന്മാരും നേതൃത്വം നല്‍കുമെന്നു കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം സംഘടിപ്പിച്ച ഉലമാ സംഗമം പ്രഖ്യാപിച്ചു.
അജ്ഞതയും സ്വാര്‍ഥതയും നിമിത്തമാണ് ഒറ്റപ്പെട്ട ചിലരെങ്കിലും ശരീഅത്ത് നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ തയാറാകുന്നത്. ചിലരുടെ 'പരിധിലംഘനം' മറയാക്കി ശരീഅത്ത് നിയമങ്ങളില്‍ കൈകടത്താനുള്ള കുത്സിത ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നു സംഗമം പ്രമേയത്തിലൂടെ വ്യക്തമാക്കി.
ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണത്തിനായി ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തുന്ന നിയമപ്പോരാട്ടങ്ങള്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച സംഗമം രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അണികള്‍ക്കു മാനുഷികതയുടെ മഹത്ത്വവും ധാര്‍മ്മികതയും പഠിപ്പിക്കുന്നതിനുകൂടി പ്രാധാന്യം നല്‍കണമെന്നു ചൂണ്ടിക്കാട്ടി. മസ്ജിദുകളില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണമെന്നു സംഗമം മഹല്ല് ഭാരവാഹികളോട് ആവശ്യപ്പെട്ടു. തമ്പാനൂര്‍ ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കെ.കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു. ഹാഫിസ് പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, സയ്യിദ് മുസ്തഫാ ഹസ്രത്ത്, വി.എം ഫത്തഹുദ്ദീന്‍ റഷാദി, എ. ആബിദ് മൗലവി, എ. ഹസന്‍ ബസരി മൗലവി, കരമന അഷ്‌റഫ് മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, എം. അന്‍വര്‍ മൗലവി, എന്‍.എം ഇസ്മാഈല്‍ മൗലവി, ഉള്ളാട്ടില്‍ അബ്ദുലത്തീഫ് മൗലവി, കടയ്ക്കല്‍ എം. ഷിഹാബുദ്ദീന്‍ മൗലവി, നഗരൂര്‍ ഷറഫുദ്ദീന്‍ മൗലവി, കടുവയില്‍ ഷാജഹാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, അല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജി, കബീര്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദീഖ് ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago