മായാവതിക്കെതിരായ പരാമര്‍ശം: മുന്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ലക്നൗ: ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ബി.ജെ.പി നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പൊലിസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ബീഹാറിലെ ബുക്സാറില് നിന്നും ധ്യാശങ്കര്‍ സിങിനെ പിടികൂടിയത്.
മായാവതിയെ ലൈംഗിക തൊഴിലാളിയോട് ഉപമിച്ച് പ്രസംഗം നടത്തിയ ഇയാള്‍ക്കെതിരെ ലക്നൗവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിന്നീട് ഇയാളെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കി. ഇതിനു ശേഷമാണ് ദ്യാശങ്കര് ഒളിവില്‍ പോയത്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ്പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്കുന്നു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കും. മൂന്നു കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കും. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു' ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസംഗം.
ഉത്തര്‍ പ്രദേശില്‍ ബി.എസ്.പിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."