ഒളിംപിക് സ്‌മൈലിയുമായി വാട്‌സ്ആപ്പ്...
ഒളിംപിക്‌സ് എന്ന കായികമാമാങ്കത്തിനായി ലോകം കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ മാത്രമേ ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഉള്ളൂ. ലോകം മൊത്തം ഒളിംപിക്‌സ് എന്ന കായികമാമാങ്കത്തിനായി വിവിധ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ നവമാധ്യമമായ വാട്‌സ്ആപ്പും വെറുതെയിരിക്കുന്നില്ല. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഒളിംപിക് സ്‌മൈലി പുറത്തിരിക്കുകയാണ്. റിയോ ഒളിപിംക്‌സിനോടനുബന്ധിച്ച് പുതിയ ഒളിംപിക് സ്‌മൈലി വാട്‌സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ അത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാത്രമെ ഉപയോഗിക്കാനാവുകയുള്ളുവെങ്കിലും ഐഫോണിലേക്കും കൂടി ഉപയോഗ്യമാക്കും. എങ്കിലും ഒളിംപിക് സ്‌മൈലി കോപി പേസ്റ്റ് ചെയ്യാന്‍ കഴിയുന്ന സൗകര്യം വാട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്
എന്നാല്‍, ഈ പുതിയ സ്‌മൈലി എന്ന മാറ്റം പ്രധാനമായും ലക്ഷ്യമാക്കുന്നത് ഐഫോണ്‍ ഉപഭോക്താക്കളെയാണ്. മാറ്റങ്ങള്‍ ഏറ്റെടുക്കാന്‍ ഉപഭോക്തക്കളോട് തയ്യാറായിക്കൊള്ളാനുള്ള സന്ദേശം വാട്‌സ്ആപ്പ് നല്‍കിക്കഴിഞ്ഞു. ഇനിമുതല്‍ സ്‌മൈലികള്‍ വലുതായിക്കാണാനാവും എന്നതിനോടൊപ്പം സൂമിങ്ങിലൂടെ വീഡിയോ റെക്കോര്‍ഡിങ്ങ്, ഒന്നിലധികം പേര്‍ സ്വകാര്യ ചാറ്റിങ്ങ് നടത്തുന്നത് ഡിലീറ്റ് ചെയ്യാനാകും തുടങ്ങിയ സവിശേഷതകാളാണ് ഐ-ഫോണ്‍ ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഒരുക്കുന്നത്. വാട്‌സ്ആപ്പിന്റെ ഐ.ഒ. എസ് വേര്‍ഷന്‍ 2.16.7 ലാണ് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സ്‌മൈലി ഗ്രൂപ്പിലോ സ്വകാര്യ അക്കൗണ്ടിലോ അയച്ചാല്‍ വലുതായിക്കാണിക്കും. എന്നാല്‍, ഒന്നിലധികം അയച്ചാല്‍ സാധാരണ വലുപ്പത്തിലാണ് കാണുകയുള്ളൂ. വാട്‌സ്ആപ്പ് 2.16.7 വേര്‍ഷനില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സൂം ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് നല്ല വ്യക്തതയില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനാകും. ഷട്ടര്‍ ബട്ടണില്‍ അമര്‍ത്തിപിടിച്ചാല്‍ നമുക്കിഷ്ടമുള്ള ഫ്രെയ്മില്‍ വീഡിയോ എടുക്കാം. അതുപോലെതന്നെ എഡിറ്റ് ബട്ടണിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഡിലീറ്റിനും അടയാളപെടുത്താനും കഴിയും. നിലവില്‍ സ്വകാര്യ ചാറ്റിങ്ങില്‍ മാത്രമെ ഈ സൗകര്യം നിലവില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ വേര്‍ഷനില്‍ ഗ്രൂപ്പുകളിലും എഡിറ്റിങ്ങ് ചെയ്യാന്‍ കഴിയും.
പുതിയ വാട്‌സാപ്പ് വേര്‍ഷന്‍ വേഗത്തിന്റ കാര്യത്തിലും പഴയ വേര്‍ഷനുകളെ തോല്‍പ്പിക്കും. 4 ജിയുടെ കാലത്ത് ഏറ്റവും ചേര്‍ന്ന ഒരു ആപ്പായി വാട്‌സ്ആപ്പ് മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."