HOME
DETAILS
MAL
നികുതി വെട്ടിപ്പ്; മെസ്സിയുടെ തടവുശിക്ഷ കോടതി ശരിവച്ചു
backup
May 24 2017 | 12:05 PM
മാഡ്രിഡ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ സ്പാനിഷ് സുപ്രിം കോടതി ശരിവച്ചു. നികുതി വെട്ടിച്ച കേസിലാണ് ശിക്ഷ.
21 മാസവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടി രൂപ) പിഴയും അടയ്ക്കണമെന്ന വിധിക്കെതിരെ മെസ്സി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. 2007നും 2009 നും ഇടയ്ക്ക് പ്രതിഫലമായി ലഭിച്ച പണത്തില്‍ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തില്‍ വെട്ടിച്ചുവെന്നാണ് കേസ്.
മെസ്സിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ പിഴയും വിധിച്ചിരുന്നു. എന്നാല്‍ സ്‌പെയിനിലെ നിയമപ്രകാരം സിവില്‍ കേസില്‍ രണ്ടു വര്‍ഷത്തില്‍ താഴെയുള്ള തടവുശിക്ഷയായതിനാല്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. പിഴ മാത്രം അടച്ചാല്‍ മതിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."