HOME
DETAILS

പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു

  
backup
May 24, 2017 | 7:46 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b3%e0%b4%bf%e0%b4%95






കഠിനംകുളം: പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ തിരയില്‍പെട്ടു മരിച്ചു. മറ്റൊരാളെ കാണാതായി.  തുമ്പ വി.എസ്.എസ്.സിയിലെ സി.ഐ.എസ്.എഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി.ഐ.എസ്.എഫ് ജീവനക്കാരന്‍ ഒഡിഷ സ്വദേശി ബാരലിന്റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരണാ (15)ണ് മരിച്ചത്. വി.എസ്.എസ്.സി സി.ഐ.എസ്.എഫ് എസ്.ഐ കൊല്ലം രണ്ടാംകുറ്റി പുതുമംഗലത്തുവീട്ടില്‍ ഷൈജുവിന്റെ മകന്‍ ആദര്‍ശി(16) നെയാണ് കാണാതായത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്  സി.ഐ.എസ്.എഫ്  ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൃത്തുക്കളായ എട്ടംഗസംഘം പള്ളിത്തുറ കടലില്‍ കുളിക്കാനെത്തിയത്.
ഒപ്പമുള്ളവര്‍ കരയ്ക്കുകയറിയ ശേഷം  തിരയുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ആദര്‍ശ്  തിരയില്‍പ്പെട്ടു. സഹായിക്കാനായി ഇറങ്ങിയ കരണും  തിരയില്‍പ്പെട്ട് അപ്രത്യക്ഷനായി.
കൂടെയുള്ളവരുടെ നിലവിളികേട്ട് സമീപത്തു താമസിക്കുന്ന മത്സ്യബന്ധനക്കാര്‍ ഓടിയെത്തി.തുടര്‍ന്ന് പള്ളിത്തുറ ഇടവകവികാരി ഫാ. ജോണ്‍ബോസ്‌കോയുടെയുടെ മേല്‍നേട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളില്‍ പോയും കമ്പവലയെറിഞ്ഞും തിരച്ചില്‍ നടത്തി.  വിഴിഞ്ഞത്തുനിന്നും എത്തിയ തീരദേശ പൊലിസ് ബോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല.
വൈകുന്നേരം ആറു മണിയോടെ നെഹ്‌റു ജങ്ഷനു സമീപം തീരക്കടലില്‍  കരണിന്റെയും ആദര്‍ശിന്റെയും മൃതദേഹങ്ങള്‍ കൈകോര്‍ത്ത നിലയില്‍ ഒഴുകി നടക്കുന്നതു കണ്ട് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി. മൃതദേഹങ്ങള്‍ കരക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദര്‍ശിന്റെ മൃതദേഹം ഒഴുക്കില്‍പെട്ടു അപ്രത്യക്ഷമായി. തുടര്‍ന്ന് കരണിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചു. തുമ്പ പൊലിസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്കു മാറ്റി.
ആദര്‍ശിനുവേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. ആറ്റിങ്ങലില്‍ ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കരണ്‍.  ജഗത്ജിത്ത ബരാള്‍ ആണ് മാതാവ്. ഏക സഹോദരി ഹാജലിന്‍ ബാരാള്‍. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. മാതാവ്:സീമ. സഹോദരി അശ്വതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago