HOME
DETAILS

സ്വഛ്ഭാരത് ദേശീയ പുരസ്‌ക്കാരം കാലടി ഗ്രാമപഞ്ചായത്തിന്

  
backup
September 29 2018 | 04:09 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%9b%e0%b5%8d%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് ദേശീയ പുരസ്‌ക്കാരം കാലടി പഞ്ചായത്തിന് ലഭിച്ചു. സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ പുരസ്‌ക്കാരങ്ങളില്‍ കാലടി ഗ്രാമപഞ്ചായത്തിന് സ്വഛ് ഐകോണിക് പ്ലേസസ് വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്.
ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം എന്ന നിലയില്‍ കാലടിക്ക് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. വിദേശികളുള്‍പ്പെടെ ധാരാളം വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായതിനാല്‍ തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വം ഉറപ്പ് വരുത്താന്‍ പഞ്ചായത്ത് മികച്ച ഇടപെടല്‍ നടത്തിയിരുന്നു.
ചിട്ടയായ ആസൂത്രണത്തിലൂടെ തയ്യാറാക്കിയ കര്‍ മ പദ്ധതി മികച്ച രീതിയില്‍ പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിന് ബി.പി.സി.എല്‍, കാനറാ ബാങ്ക് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കി.
കാലടി പഞ്ചായത്തിന്റെയും, ബോക്ക് പഞ്ചായത്തിന്റെയും, ശുചിത്വമിഷന്‍, വിനോദ സഞ്ചാരവ വകുപ്പ് എന്നിവയുടെയും സാമ്പത്തിക സഹായവും പദ്ധതി നടപ്പിലാക്കുന്നതിന് ലഭിച്ചിട്ടുണ്ട്.
22.61 കോടി രൂപയുടെ പദ്ധതിയാണ് സ്വച്ഛ് ഐക്കോണിക് പ്ലെയ്‌സിന്റെ ഭാഗമായി കാലടിയില്‍ നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ ഭാഗമായി കാലടി പഞ്ചായത്ത് ഓഫിസിന് സമീപം വിശ്രമ മുറി സൗകര്യമുള്ള പൊതു ശൗചാലയവും, അജൈവ മാലിന്യ ശേഖരണത്തിനായി 479 ബയോ ഡൈജസ്റ്റര്‍ പോട്ടുകളും, 42 ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. കാലടി പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെയും ജീവനക്കാരെയും ഇതിന് സഹകരിച്ച പൊതുജനങ്ങളേയും അഭിനന്ദിക്കുന്നതായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago