HOME
DETAILS
MAL
യു.ഡി.എഫ് എം.എല്‍.എമാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ 18ന്
backup
July 10 2019 | 17:07 PM
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഈ മാസം 18ന് സെക്രട്ടേറിയറ്റിനു മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ധര്‍ണ നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം, നികുതി വര്‍ധന, കാരുണ്യ പദ്ധതി അട്ടിമറിക്കല്‍, പൊലിസ് അതിക്രമങ്ങള്‍, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഉന്നയിച്ചാണു സമരം. ഈ മാസം 15നു എല്ലാ പഞ്ചായത്തു കേന്ദ്രങ്ങളിലും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഏകദിന ധര്‍ണ നടത്തുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."