ആദിവാസി കോളനിയില്‍ നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ തീരുമാനം
നാദാപുരം: പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ ഉപേക്ഷിച്ച വിലങ്ങാട് ആദിവാസി കോളനിയില്‍ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ തീരുമാനം.
കരാറുകാര്‍ പണം പിന്‍വലിച്ചു സ്ഥലം വിട്ടതായി ആരോപണം ഉയര്‍ന്ന വിലങ്ങാട് ആദിവാസി കോളനിയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. പത്ത് കോടിയുടെ പ്രവൃത്തിക്കാണ് ഇവിടെ അനുമതി നല്‍കിയത്. എന്നാല്‍ അഡ്വാന്‍സ് ബില്ലിനത്തില്‍ മൂന്ന് കോടിയോളം പിന്‍വലിച്ച കരാറുകാര്‍ സ്ഥലം വിട്ടതായാണ് പരാതി ഉയര്‍ന്നത്. യോഗം ഇ.കെ വിജയന് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി.അടുത്ത മാസം പത്തിന് ജോലി ആരംഭിച്ചു ഡിസംബര്‍ പത്തിനകം പൂര്‍ത്തികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മേല്‍നോട്ടത്തിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇവിടെയുള്ള കോളനികളുടെ നവീകരണത്തിന് പത്തുകോടിയോളം രൂപ അനുവദിച്ചത്. ബില്ലുമാറിയ സംഭവത്തെ കുറിച്ച് എ.ഡിഎം മുഖേന അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."