HOME
DETAILS
MAL
കെ.എസ്.ഇ.ബിയില്‍ ഐ.എ.എസുകാരെ നിയമിക്കണം
backup
September 29 2018 | 20:09 PM
തിരുവനന്തപുരം: കെ.എസ്.ഇ.ബി നാഥനില്ലാ കളരിയായിരിക്കുകയാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥനെ സി.എം.ഡിയായി നിയമിച്ച് ഈ ദുരവസ്ഥക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്നും കെ.എസ്.ഇ.ബി മിനിസ്റ്റീരിയല്‍ ഓഫിസേഴ്സ് അസോസിയേഷന് പ്രസിഡന്റ്് കല്ലിയൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഫിനാന്‍സ് മെംബറുടെയും ചെയര്‍മാന്റെയും ചുമതല ഒരാള്‍ ലഹിക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതി മനുഷ്യനിര്‍മിതമാണ്.
വേണ്ടത്ര മുന്‍കരുതലെടുക്കാതെ ഡാമുകള്‍ ഒരുമിച്ച് തുറന്നതാണ് നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയത്. അതിന് ഉത്തരവാദികളായ ചെയര്മാനുള്പ്പെടെയുള്ളവര്ക്കെതിരേ നരഹത്യക്ക് കേസെടുക്കണം. പ്രളയക്കെടുതിയില്‍ ബോര്‍ഡിനുണ്ടായ 850 കോടിയുടെ നഷ്ടം സര്‍ക്കാര്‍ അടിയന്തരമായി നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."