HOME
DETAILS
MAL
ജയിലില്‍ ചിലര്‍ വന്നുകണ്ടു: തന്റെ ജീവന് ഭീഷണിയുണ്ട്, സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍
backup
December 08 2020 | 12:12 PM
തിരുവനന്തപുരം: ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയില്‍. പൊലിസ് ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കുന്ന ചിലര്‍ ജയിലില്‍ വന്നു തന്നെ കണ്ടെന്നും ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുളളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന പറഞ്ഞു.
ജീവന് ഭീഷണി നിലനില്‍ക്കെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍ അപേക്ഷ നല്കി.നവംബര്‍ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറഞ്ഞത്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ ആയിരുന്ന സമയത്താണ് തന്നെ ചിലര്‍ വന്ന് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."