മോഹം ബാക്കിയാക്കി കണ്‍മയ യാത്രയായി
കുറ്റ്യാടി: കായക്കൊടി കനാലില്‍ കാല് വഴുതിവീണ് മരിച്ച കണ്‍മയ മരണത്തിനു കീഴടങ്ങിയത് മോഹങ്ങള്‍ ബാക്കിയാക്കി. ചൊവ്വാഴ്ച വൈകിട്ട് കായക്കൊടിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ കനാലില്‍ വീണ ബന്ധുകൂടിയായ സൗരവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ കണ്‍മയ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ കുറ്റ്യാടി ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏഴാം ക്ലാസ് ജയിച്ച കണ്‍മയ കലാമണ്ഡലത്തില്‍ നൃത്തം പഠിക്കുക എന്ന മോഹവുമായി അഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സ്കൂള്‍ കലോത്സവത്തില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ കണ്‍മയ നൃത്ത-നൃത്യേതര രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കലാകാരിയായിരുന്നു.
കുറ്റ്യാടി ശ്രീഹരി വിദ്യാപീഠത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ശ്രീഹരി വിദ്യാപീഠത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് മൃതദേഹം കായക്കൊടിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംസ്കാര ചടങ്ങില്‍ നൂറുകണക്കിനു പേര് പങ്കെടുത്തു. അപകടത്തില്‍ മരിച്ച സൗരവിന്റെ മൃതദേഹം ജന്മനാടായ തൂണേരി വേറ്റുമ്മലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."