ഐക്യം നിലനിര്‍ത്താനുള്ള കേന്ദ്രമായി ആരാധനാലയങ്ങള്‍ മാറണം: ഹൈദരലി തങ്ങള്‍
നടുവണ്ണൂര്‍: ഐക്യവും സാഹോദര്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താനുള്ള കേന്ദ്രമായി ആരാധനാലയങ്ങള്‍ മാറണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
പുനര്‍നിര്‍മിച്ച ആനവാതില്‍ ഉമറുല്‍ ഫാറൂഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ മജ്‌ലാന്‍ അധ്യക്ഷനായി. അബ്ദുല്‍ അസീസ് അഹ്‌സനി പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍, പഞ്ചായത്ത് മെംബര്‍മാരായ രവീന്ദ്രന്‍ ആലങ്കോട്, സന്തോഷ് പുതുക്കേമ്പുറം, പി.കെ.കെ ബാവ, ഷിഹാബുദ്ദീന്‍ ഫൈസി, അബ്ദുല്ല മുസ്‌ലിയാര്‍ കൂനഞ്ചേരി, ചുരക്കാട്ട് അയ്യപ്പക്ഷേത്രം സെക്രട്ടറി ചന്ദ്രന്‍ മന്നോത്ത്, അഷ്‌റഫ് ദാരിമി, എന്‍. അബൂബക്കര്‍ ഹാജി, ടി.കെ.കെ അബ്ദുല്ല, അബ്ദുന്നാസര്‍ അഹ്‌സനി മടവൂര്‍, അബ്ദുറഹ്മാന്‍ ബാഖവി തിരൂരങ്ങാടി, മുഹമ്മദ് സ്വാലിഹ് ദാരിമി, എ.എം അഷ്‌റഫ് മൗലവി, അബ്ദുല്‍കരീം മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ സഖാഫി, കെ.എം ആലിക്കോയ, നസീര്‍ കാരവയല്‍, കെ.കെ മമ്മദ്‌കോയ, ഇബ്രാഹിം ചാലില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."