അന്തരീക്ഷ മലിനീകരണത്തിനെതിരേ റൈഡേഴ്‌സ് സൈക്കിള്‍ ക്ലബ്
വടകര: 'സൈക്കിളിലേക്ക് മടങ്ങൂ, നാടിനെ രക്ഷിക്കൂ' എന്ന സന്ദേശവുമായി രൂപീകരിച്ച വടകര റൈഡേഴ്‌സ് സൈക്കിള്‍ ക്ലബിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് നാലിനു വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടത്തും.
നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ക്ലബ് ഉദ്ഘാടനം നിര്‍വഹിക്കും. സൈക്കിള്‍ ഫിനാന്‍സ് വിതരണം കാപ്‌കോസ് പ്രസിഡന്റ് അഡ്വ. ഐ. മൂസ നിര്‍വഹിക്കും. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്‍ നായര്‍ സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.
വടകരയില്‍ നിന്നു ദിവസവും ട്രെയിനില്‍ യാത്ര ചെയ്യുന്ന നാല്‍പതോളം പേര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് വടകര റൈഡേഴ്‌സ് സൈക്കിള്‍ ക്ലബ്.
അന്തരീക്ഷ മലിനീകരണത്തിനെതിരേയുള്ള സന്ദേശമാണ് ക്ലബിന്റെ ലക്ഷ്യം. രണ്ടാഴ്ചയില്‍ ഒരു ദിവസം സ്ഥിരമായി വടകര നിന്നു കോഴിക്കോട്ടേക്ക് ക്ലബ് അംഗങ്ങള്‍ സൈക്കിളില്‍ യാത്ര ചെയ്യും. ജൂണ്‍ ഏഴിനു നടക്കുന്ന കോഴിക്കോട്-പറവൂര്‍ സൈക്കിള്‍ റാലിയില്‍ വടകര റൈഡേഴ്‌സ് ക്ലബില്‍ നിന്ന് ഏഴ് അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
ഇരുപതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള സൈക്കിളുകളാണ് യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. വാര്‍ത്താസമ്മേളത്തില്‍ രക്ഷാധികാരി മണലില്‍ മോഹനന്‍, പ്രസിഡന്റ് സി.ബി പ്രസൂന്‍, സെക്രട്ടറി കെ. ദിനേശ് , ട്രഷറര്‍ പി.കെ സിബി പങ്കെടത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."