അരവിന്ദ് കെജ്രിവാള് ധ്യാനത്തിനു പോകുന്നു
ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ധ്യാനത്തിനു പോകുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ ശക്തമാകവെ ഭരണത്തിനും വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും അവധി നല്‍കിയാണ് കെജ്രിവാള് ധ്യാനത്തിന് പോകുന്നത്. ഇന്നു മുതല്‍ 12 ദിവസത്തേക്കാണ് അവധി. നാഗ്പൂരിലെ കേന്ദ്രത്തില്‍ പ്രാചീന ധ്യാന മാര്‍ഗമായ വിപാസനയിലാണ് അദ്ദേഹം ഏര്‍പ്പെടുക.
ധ്യാന ദിവസങ്ങളില്‍ പത്രം, ടി.വി,സാമുഹിക മാധ്യമങ്ങള്‍ എന്നിവ വഴി അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിയില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ ദിവസങ്ങളില്‍ സര്‍ക്കാരിനെ നയിക്കുകയെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും അദ്ദേഹം ധ്യാനത്തിന് പോയിരുന്നു. ജനുവരിയില്‍ പത്തു ദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് ബംഗളൂരുവിലെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പ്രമേഹ ചികിത്സക്കായും അദ്ദേഹം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."